പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് തെളിഞ്ഞതായി ഉമ്മന്‍ചാണ്ടി, അധികാരത്തിലെത്തിയാല്‍ നടപടി

പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് തെളിഞ്ഞതായി ഉമ്മന്‍ചാണ്ടി, അധികാരത്തിലെത്തിയാല്‍ നടപടി

കേരളത്തില്‍ 2018ലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിഞ്ഞെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉമ്മന്‍ചാണ്ടി.

മഴ പെയ്തതിനെ തുടര്‍ന്ന് മുന്‍കരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണെ് 2018ലെ പ്രളയം രൂക്ഷമാകാന്‍ കാരണം. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഉമ്മന്‍ ചാണ്ടി.

ചരിത്രം പഠിച്ചാല്‍ കേരളത്തിലെ യഥാര്‍ഥ വികസന വിരോധികള്‍ ആരാണെന്ന് മനസ്സിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം നടപ്പാക്കിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് സി.പി.എമ്മെന്നും കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെയും എതിര്‍ത്തതായും ഉമ്മന്‍ചാണ്ടി.

ഇടതു സര്‍ക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സര്‍ക്കാരിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണം.

അഞ്ചു വര്‍ഷം ഭരിച്ച് മുടിച്ച് ഇടതു സര്‍ക്കാര്‍ ഗുരുതരമായ കടക്കെണിയിലാണ് നമ്മുടെ നാടിനെ തള്ളിവിട്ടത് .

No stories found.
The Cue
www.thecue.in