ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയന്‍

ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയന്‍

അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തുള്ളത്. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നതെന്നും കാസര്‍ഗോഡ് പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്കുള്ള തിരിച്ചടി ജനം തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും മുഖ്യമന്ത്രി. ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകുമെന്നും പിണറായി വിജയന്‍.

കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് പ്രതിപക്ഷമാണ്. എല്‍ഡിഎഫിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ സീനിയര്‍ സിറ്റിസന്‍ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോകമാതൃകയായി തന്നെ മൂന്നാട്ടുപോകാന്‍ കേരളത്തിനായി.

കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭയപ്പെടുന്നു. മാധ്യമങ്ങളും അതിന് തയ്യാറാകുന്നില്ല. 5 വര്‍ഷം മുമ്പത്തെ കേരളവുമായി ഇപ്പോളത്തെ കേരളത്തെ താരതമ്യം ചെയ്യാന്‍ പറ്റുമോ എന്നും മുഖ്യമന്ത്രിയുടെ ചോദ്യം.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ അത് കേരളത്തില്‍ നടപ്പാക്കില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. മതം അടിസഥാനമാക്കി പൗരത്വം തീരുമാനിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് തന്നെയാണ് നിലപാട്. കഴിഞ്ഞ ദിവസം ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്.

എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണെന്നും . എന്നാല്‍ സ്വതന്ത്രമായി യാത്രചെയ്യാനുള്ള അവകാശമാണ് കന്യാസ്ത്രീകളാണെന്ന ഒറ്റ കാരണത്താല്‍ നിഷേധിക്കപ്പെട്ടത്. സംഘപരിവാറിന്റെ ആ കാടത്തമാണ് കേന്ദ്രമന്ത്രി ന്യായീകരിച്ചത് . കഴിഞ്ഞ ദിവസം ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്.

No stories found.
The Cue
www.thecue.in