തെറ്റായിപ്പോയി, രാഹുലിനെതിരായ അധിക്ഷേപത്തില്‍ ക്ഷമാപണവുമായി ജോയ്‌സ് ജോര്‍ജ്ജ്

തെറ്റായിപ്പോയി, രാഹുലിനെതിരായ അധിക്ഷേപത്തില്‍ ക്ഷമാപണവുമായി ജോയ്‌സ് ജോര്‍ജ്ജ്

രാഹുല്‍ഗാന്ധി എംപിക്കെതിരായ അധിക്ഷേ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്. പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്ന് ജോയ്സ് ജോര്‍ജ്. ഇടുക്കിയിലെ അണക്കരയിലെ എല്‍ഡിഎഫ് പരിപാടിക്കിടെയാണ് ജോയ്സ് ജോര്‍ജിന്റെ ഖേദപ്രകടനം. പരാമര്‍ശം അനുചിതമാണെന്നും പിന്‍വലിക്കുന്നുവെന്നുമാണ് ജോയ്‌സ് പറഞ്ഞത്.

ജോയ്‌സ് ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ഇത് രാഷ്ട്രീയ പ്രചരണായുധമാക്കിയ സാഹചര്യത്തിലാണ് മാപ്പ് പറച്ചില്‍. ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത യോഗത്തിലാണ് ജോയ്‌സിന്റെ ഖേദ പ്രകടനം.

ഇന്നലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ അനുചിതമായ ചില പരാമർശങ്ങൾ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അത് ഞാൻ നിരുപാധികം പിൻവലിക്കുന്നു. ഖേദം പ്രകടിപ്പിക്കുന്നു

തെറ്റ് പറ്റിയതാണെന്നും ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായും ജോയ്‌സ് ജോര്‍ജ്ജ്. മന്ത്രി എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശം. പെണ്‍കുട്ടികളെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുല്‍ ഗാന്ധിയുടെ പണിയെന്നായിരുന്നു ജോയ്സ് ജോര്‍ജ് പറഞ്ഞത്. അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാ കേട്ടോ എന്നും ജോയ്‌സ് പറഞ്ഞിരുന്നു.

No stories found.
The Cue
www.thecue.in