ഇരട്ടച്ചങ്ക് വേണ്ട നമ്മുക്കെന്ന് ദൃശ്യം ഫെയിം ശാന്തിപ്രിയ, കളമശ്ശേരിയിൽ യുഡിഎഫിനായി പ്രചാരണം

ഇരട്ടച്ചങ്ക് വേണ്ട നമ്മുക്കെന്ന് ദൃശ്യം ഫെയിം ശാന്തിപ്രിയ, കളമശ്ശേരിയിൽ യുഡിഎഫിനായി പ്രചാരണം

കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി ഇ അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യം ഫെയിം ശാന്തിപ്രിയ. നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു നേതാവിനെയാണെന്നും അല്ലാതെ കടക്ക് പുറത്ത് എന്ന് പറയുന്ന നേതാവിനെയല്ലെന്നും ശാന്തിപ്രിയ പ്രാചരണ പ്രസംഗത്തിൽ പറഞ്ഞു. ഇരട്ടചങ്കല്ല നല്ലൊരു ഹൃദയമുള്ള ആളെയാണ് വേണ്ടതെന്നും പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചുക്കൊണ്ട് ശാന്തിപ്രിയ പറഞ്ഞു.

നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു ചിരിക്കുന്ന മുഖത്തെയാണ് വേണ്ടത് , അല്ലാതെ കടക്കു പുറത്ത് എന്ന് പറയുന്നവരെയല്ല. ഇരട്ട ചങ്ക് വേണ്ട നമുക്ക് നല്ലൊരു ഹൃദയം മതി അങ്ങനെ നല്ലൊരു ഹൃദയമുള്ള ഒരു വ്യക്തിയാണ് അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ

ശാന്തിപ്രിയ

"നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു ചിരിക്കുന്ന മുഖത്തെയാണ് വേണ്ടത് " അഡ്വ:...

Posted by VK Ebrahim Kunju on Saturday, March 27, 2021

കളമശ്ശേരി മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി ഇത്തവണ ജനവിധി തേടുന്നത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും ലീഗ് നേതാവുമായ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍. ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം അഴിമതികേസ് കളമശേരിയില്‍ ഇടത് മുന്നണി പ്രധാന പ്രചാരണ ആയുധമാക്കുമ്പോള്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് അബ്ദുല്‍ ഗഫൂര്‍ മറുപടി പറയുന്നത്.

No stories found.
The Cue
www.thecue.in