ആഴക്കടല്‍: പൊയ്മുഖം അഴിഞ്ഞുവീഴുമ്പോഴും മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുന്നുവെന്ന് കൊല്ലം രൂപത

ആഴക്കടല്‍: പൊയ്മുഖം അഴിഞ്ഞുവീഴുമ്പോഴും മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുന്നുവെന്ന് കൊല്ലം രൂപത

ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി നുണകള്‍ ആവര്‍ത്തിക്കുന്നുവെന്ന് കൊല്ലം രൂപത അല്‍മായ കമ്മീഷന്‍. മുഖ്യമന്ത്രിയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മാപ്പ് പറയണമെന്നും കൊല്ലം രൂപത.

ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെതുമെന്നും അല്‍മായ കമ്മീഷന്‍

കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപക്വവും അല്പത്തവുമെന്നായിരുന്നു കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊല്ലം രൂപത കമ്മിറ്റി നേരത്തെ പ്രതികരിച്ചിരുന്നത്. തന്റെ ജനതയുടെ തൊഴിലും തൊഴിലിടവും അവര്‍ക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത ഇടയന്റെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികള്‍ ശ്രവിച്ചത്.

അതിനെ പാര്‍ട്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമര്‍ശനവുമായി വന്നതും സമുദായം വിലയിരുത്തി തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പങ്കുവച്ച ഇടയലേഖനത്തെ വിമര്‍ശിച്ച മണിക്കൂറുകളില്‍ത്തന്നെ ഇ.എം.സി.സി കരാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്നും കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

No stories found.
The Cue
www.thecue.in