'ലവ് ജിഹാദി'ല്‍ സമൂഹത്തിന്റെ സംശയം ദുരീകരിക്കണമെന്ന് ജോസ് കെ.മാണി

'ലവ് ജിഹാദി'ല്‍ സമൂഹത്തിന്റെ സംശയം ദുരീകരിക്കണമെന്ന് ജോസ് കെ.മാണി

ലവ് ജിഹാദില്‍ സമൂഹത്തിന്റെ സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. ലവ് ജിഹാദില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉയരുന്നത് ആദ്യമാണ്.

ലവ് ജിഹാദുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് അഭിപ്രായപ്പെടുന്നതെന്നും ജോസ്.കെ മാണി.

ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ലൗ ജിഹാദ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പിന്നീട് പ്രതികരിച്ചു. മനോരമ ചാനലിലായിരുന്നു ലവ് ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം. സംശയങ്ങള്‍ മാറണമെന്ന് മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും പിന്നീട് ജോസ് കെ മാണി പറഞ്ഞു.

No stories found.
The Cue
www.thecue.in