മതം തിരിച്ച് മീഡിയ വണ്‍ പൊളിറ്റിക്യു സര്‍വേ, അടുത്ത മുഖ്യമന്ത്രിയായി ഹിന്ദുവിഭാഗം പിണറായിയെയും ന്യൂനപക്ഷങ്ങള്‍ ഉമ്മന്‍ചാണ്ടിയെയും

മതം തിരിച്ച് മീഡിയ വണ്‍ പൊളിറ്റിക്യു സര്‍വേ, അടുത്ത മുഖ്യമന്ത്രിയായി ഹിന്ദുവിഭാഗം പിണറായിയെയും ന്യൂനപക്ഷങ്ങള്‍ ഉമ്മന്‍ചാണ്ടിയെയും

കേരളത്തില്‍ ഭരണത്തുടര്‍ച്ച പ്രവചിച്ച് മീഡിയ വണ്‍ പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ തുടരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നുവെന്നാണ് സര്‍വേ. മതംതിരിച്ചുള്ള സര്‍വേയില്‍ ആരാകണം അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഹിന്ദുക്കളില്‍ 46 ശതമാനം പേര്‍ പിണറായിയെന്നും 15 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയെയും പത്തു ശതമാനം പേര്‍ രമേശ് ചെന്നിത്തലയെയും പിന്തുണച്ചതായി സര്‍വേ. ഏഴു ശതമാനം പേര്‍ ഇ ശ്രീധരനെയും രണ്ടു ശതമാനം പേര്‍ കെ സുരേന്ദ്രനെയും അനുകൂലിച്ചു.

മതന്യൂനപക്ഷങ്ങള്‍ ഉമ്മന്‍ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് താല്‍പ്പര്യമറിയിച്ചതായും സര്‍വേ. 36 ശതമാനം മുസ്ലിംകളും 34 ശതമാനം ക്രിസ്ത്യാനികളും ഉമ്മന്‍ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. പിണറായിക്ക് 32 ശമതാനം വീതം പിന്തുണയാണ് ഇരുസമുദായങ്ങളില്‍ നിന്നും ലഭിച്ചതെന്നും സര്‍വേ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേര്‍. ബി.ജെപിയുടെ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് ഹിന്ദുവിഭാഗത്തിനിടയിലാണ് ജനപ്രീതിയെന്നും സര്‍വേ.

എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയില്ലെന്ന് 52 ശതമാനം പേര്‍ കരുതുന്നതായും ധാരണയുണ്ടെന്ന് 21 ശതമാനം കരുതുന്നതായും സര്‍വേ. ബിജെപിയെ നേരിടാന്‍ പ്രാപ്തി എല്‍ഡിഎഫിനാണെന്ന് 59ശതമാനവും യുഡിഎഫിനാണെന്ന് 35 ശതമാനനവും അഭിപ്രായം രേഖപ്പെടുത്തി.

No stories found.
The Cue
www.thecue.in