'രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ'; താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎൽഎ

'രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ'; താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎൽഎ

താജ്മഹലിന്റെ പേര് മാറ്റണമെന്ന് ആവശ്യവുമായി ബിജെപി നേതാവ്. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരുമാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ കൂടിയായ സുരേന്ദ്ര സിങിന്റെ ആവശ്യം. താജ്മഹൽ മുൻപ് ശിവ ക്ഷേത്രമായിരുന്നുവെന്നാണ് ഇയാളുടെ വാദം.

‘ദൈവം അനുഗ്രഹിച്ചാൽ നിങ്ങൾക്ക് ഉടൻ തന്നെ കേൾക്കാം, താജ്മഹൽ രാം മഹൽ ആണോ അല്ലെങ്കിൽ ശിവ് മഹലാണോ എന്ന് അറിയാൻ ആകും. മുസ്​ലിം ആക്രമകാരികൾ പലവിധത്തിലും ഇന്ത്യൻ സംസ്കാരത്തെ നശിപ്പിച്ചു. പക്ഷേ ഇപ്പോൾ ഉത്തർപ്രദേശിൽ സുവർണ കാലഘട്ടം വന്നിരിക്കുന്നു. താജ്മഹൽ ഒരു ക്ഷേത്രമായിരുന്നു. ഇതൊരു രാമക്ഷേത്രമാകും, പേരും മാറ്റും. യോഗി ആദിത്യനാഥ് ജി മൂലമാകും ഈ മാറ്റമെല്ലാം..’ സുരേന്ദ്രസിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ'; താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎൽഎ
ഭാവി ഇന്ത്യ നരേന്ദ്രമോദിയെ ശ്രീരാമനെ പോലെ ആരാധിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്

കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹത്റാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്കാരശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നും ഹത്റാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in