ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല; രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ പൊള്ളത്തരമെന്ന് ഖുശ്ബു

ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല; രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ  പൊള്ളത്തരമെന്ന് ഖുശ്ബു

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുൻ മഹിള കോൺഗ്രസ്സ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിതാ നേതാക്കളെ എപ്പോഴും അടിച്ചമർത്താനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ഇതാണ് താൻ പാർട്ടി വിടാനുള്ള കാരണമെന്നും ഖുശ്ബു പറഞ്ഞു.

ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല; രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ  പൊള്ളത്തരമെന്ന് ഖുശ്ബു
ശോഭയെ നിസ്സാരമായി നിശ്ശബ്ദയാക്കി; ലതിക തല മുണ്ഡനം ചെയ്യുമെന്ന് വിചാരിച്ചില്ല; കെ ആർ മീര

വനിതാ നേതാക്കളെ കണക്കിലെടുക്കാത്ത നേതാവാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ എല്ലാം പൊള്ളത്തരമാണെന്നും ഖുശ്‌ബു ആരോപിച്ചു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മുന്നിൽക്കണ്ടല്ല. ബിജെപി ടിക്കറ്റിൽ തമിഴ്‌നാട്ടിൽ താൻ വമ്പിച്ച വിജയം നേടുമെന്നും ഖുശ്‌ബു പറഞ്ഞു.

ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല; രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ  പൊള്ളത്തരമെന്ന് ഖുശ്ബു
സ്ത്രീകള്‍ക്ക് പരിഗണനയില്ല, തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്; രാജി

നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ഖുശ്ബു മത്സരിക്കുന്നത്. ചേപ്പോക്കില്‍ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബിജെപിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്‍, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു.

ചേപ്പോക്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് മാസത്തോളം ഖുശ്‌ബു അവിടെ പ്രചരണവും നടത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ പിന്തുണയ്ക്കുമെന്നും ഖുശ്ബു ചേപ്പോക്ക് നഷ്ടമായതിനെ തുടര്‍ന്ന് പ്രതികരിച്ചിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in