കൊവിഡിലും അദാനിയുടെ സമ്പാദ്യം 50 ശതമാനം വര്‍ധിച്ചു, നിങ്ങളുടേത് പൂജ്യവും; ഇതെങ്ങനെയെന്ന് രാഹുല്‍ ഗാന്ധി

കൊവിഡിലും അദാനിയുടെ സമ്പാദ്യം 50 ശതമാനം വര്‍ധിച്ചു, നിങ്ങളുടേത് പൂജ്യവും; ഇതെങ്ങനെയെന്ന് രാഹുല്‍ ഗാന്ധി

2020ല്‍ കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ നിലനില്‍പ്പിനായി പാടുപെടുമ്പോഴും അദാനിയെ പോലുള്ളവരുടെ സമ്പാദ്യം അമ്പത് ശതമാനം വര്‍ധിച്ചത് എങ്ങനെയെന്ന് രാഹുല്‍ ഗാന്ധി. വരുമാന വര്‍ധനയില്‍ ഗൗതം അദാനി ആമസോണ്‍ മേധാവി ജെഫ് ബസോസിനെയും ടെസ്ല സ്ഥാപകന്‍ ഇലന്‍ മസ്‌കിനെയും മറികടന്നെന്ന പത്രവാര്‍ത്ത ട്വീറ്റ് ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

2021ല്‍ അദാനിയുടെ വരുമാനം 16.2 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 50 ബില്യണ്‍ യു.എസ് ഡോളറായെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ ലിമിറ്റ്ഡ് എന്നീ കമ്പനികളുടെ വരുമാനത്തിലുണ്ടായ കുതിപ്പാണ് ഗൗതം അദാനിയെ ലോകസമ്പന്നരില്‍ മുന്നിലെത്തിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

'2020ല്‍ നിങ്ങളുടെ സമ്പാദ്യം എത്രത്തോളം വര്‍ധിച്ചു? പൂജ്യം.

നിങ്ങള്‍ നിലനില്‍പ്പിനായി പൊരുതിയപ്പോള്‍ അദാനി 12 ലക്ഷം കോടി സമ്പാദിച്ച് അമ്പത് ശതമാനം സ്വത്ത് വര്‍ധിപ്പിക്കുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് പറയാമോ?

Related Stories

No stories found.
logo
The Cue
www.thecue.in