തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍

തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍

പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി.എം.കെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. എന്നാൽ താൻ ഇപ്പോൾ എ.ഡി.എം.കെയുമായി സഹകരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് സെന്തിൽ പറഞ്ഞു. ജയലളിതയുടെ കാലത്ത് എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് റാലികളിലെ സാന്നിധ്യമായിരുന്നു സെന്തിൽ.

ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എഡിഎംകെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടിലെ അഴിമതി ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് ചലച്ചിത്രമേഖലയിലെ ജനപ്രിയ കോമഡി താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഗൗണ്ടമണിയുടെ പതിവ് ജോഡിയായിരുന്നു സെന്തിൽ. ഇരുവരെയും ജോഡിയെ ‘ലോറലും ഹാർഡിയും’ എന്നാണ് അറിയപ്പെട്ടിരുന്നത് . 2018 ൽ സൂര്യയുടെ താന സെർദ കൂട്ടം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം സെന്തിൽ അവതരിപ്പിച്ചിരുന്നു., 2019 മുതൽ സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റാസതി എന്ന ടെലിവിഷൻ സീരിയലിന്റെ ഭാഗമായിരുന്നു സെന്തിൽ.

Related Stories

No stories found.
logo
The Cue
www.thecue.in