പൊന്നാനി സിപിഎമ്മില്‍ രാജിയും കൂട്ടരാജി ഭീഷണിയും

പൊന്നാനി സിപിഎമ്മില്‍ രാജിയും കൂട്ടരാജി ഭീഷണിയും

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിഷേധം പൊന്നാനിയില്‍ കടുക്കുന്നു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു. നാല് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സി.പി.എം നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ ഇന്നലെ പരസ്യ പ്രകടനം നടന്നതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കള്‍ രാജിവെച്ചിരിക്കുന്നത്. ടി.കെ മഷൂദ്, നവാസ് നാക്കോല,ജമാല്‍ എന്നിവരാണ് രാജിവെച്ചിരിക്കുന്നത്.

പരസ്യ പ്രതിഷേധത്തെ തള്ളുകയാണ് സി.പി.എം നേതൃത്വം. ഇതും അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് നേതാക്കള്‍ അണികളെ കണ്ട് പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടും.പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

ടി.എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറുമായായിരുന്നു പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗമാണ് സിദ്ദിഖ്.

Related Stories

No stories found.
logo
The Cue
www.thecue.in