മുല്ലപ്പള്ളിയുടെ പരിചയക്കുറവ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി, കെ സുധാകരനായിരുന്നു കൂടുതല്‍ നല്ലത്; പരസ്യവിമര്‍ശനവുമായി വയലാര്‍ രവി

മുല്ലപ്പള്ളിയുടെ പരിചയക്കുറവ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി, കെ സുധാകരനായിരുന്നു കൂടുതല്‍ നല്ലത്; പരസ്യവിമര്‍ശനവുമായി വയലാര്‍ രവി

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. മുല്ലപ്പള്ളി രാമചന്ദ്രന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള പരിചയക്കുറവ് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുണ്ടെന്ന് വയലാര്‍ രവി. കെ സുധാകരന്‍ ആയിരുന്നു കൂടുതല്‍ നല്ല കെപിസിസി അധ്യക്ഷനെന്നും വയലാര്‍ രവി.

കോണ്‍ഗ്രസിലെ ജനപ്രിയ നേതാവായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണ്. കേരളത്തിലെ ആളുകളെയും സംസ്ഥാനത്തെയും നന്നായി അറിയാവുന്ന ആളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ കുറിച്ച് ആളുകള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ വിശ്വാസവും ഇഷ്ടവുമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റേത് ദില്ലിയില്‍ നിന്നുള്ള നിയമനമാണ്. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിലാണ് വയലാര്‍ രവി തുറന്നടിച്ചത്.

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെങ്കിലും ചിലരെ ഒഴിവാക്കുന്നത് ദോഷം ചെയ്യുമെന്നും വയലാര്‍ രവി. ഉമ്മന്‍ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പമാകും. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകൂവെന്നും വയലാര്‍ രവി.

'മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നുള്ള നേതാവാണെങ്കിലും കേരളം മുഴുവന്‍ നടന്ന് പരിചയമില്ല. ഞാന്‍ ആണെങ്കിലും ആന്റണിയാണെങ്കിലും ഉമ്മന്‍ചാണ്ടിയാണെങ്കിലും കണ്ണൂര്‍ വരെ പോവുകയും തിരിച്ച് തീവണ്ടിക്ക് വരികയും ഒക്കെ ചെയ്തിരുന്ന ആളുകളാണ്. ഞങ്ങള്‍ക്ക് എല്ലാവരെയും അറിയാം. അവിടുത്തെ രാഷ്ട്രീയം അറിയാം. മുല്ലപ്പള്ളിയെ അവര്‍ ഡല്‍ഹിയില്‍ നിന്ന് പിടിച്ച് പ്രസിഡന്റ് ആക്കിയതാണ്. അത് മോശമായ കാര്യമല്ല. പക്ഷെ അദ്ദേഹത്തിന് കേരളം അറിയില്ല. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിക്കോട്ടെ എന്ന അഭിപ്രയാമായിരുന്നു എനിക്ക്

Related Stories

No stories found.
logo
The Cue
www.thecue.in