'ഉറപ്പാണ് എല്‍.ഡി.എഫ്'; തെരഞ്ഞെടുപ്പ് പ്രചരണ വാക്യവുമായി ഇടതുമുന്നണി

'ഉറപ്പാണ് എല്‍.ഡി.എഫ്'; തെരഞ്ഞെടുപ്പ് പ്രചരണ വാക്യവുമായി ഇടതുമുന്നണി

നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചരണ വാക്യം ഇടതുമുന്നണി പുറത്തിറക്കി. ഉറപ്പാണ് എല്‍.ഡി.എഫ് എന്നതാണ് ഇത്തവണത്തെ പരസ്യവാചകം. എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്നതായിരുന്നു 2016ല്‍ പ്രചരണത്തിനായി ഉപയോഗിച്ചത്.

ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എല്‍.ഡി.എഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന അവകാശവാദത്തോടെയാണ് ടാഗ് ലൈന്‍ പുറത്തിറക്കിയിരിക്കുന്നത്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in