ലീഗിന് മൂന്ന് സീറ്റ് കൂടി; 27 സീറ്റില്‍ മത്സരിക്കും; ;ചര്‍ച്ച പൂര്‍ത്തിയായി

ലീഗിന് മൂന്ന് സീറ്റ് കൂടി; 27 സീറ്റില്‍ മത്സരിക്കും; ;ചര്‍ച്ച പൂര്‍ത്തിയായി

മുസ്ലീംലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. 27 സീറ്റില്‍ മുസ്ലീംലീഗ് മത്സരിക്കും. 3 സീറ്റുകള്‍ അധികമായി മുസ്ലീംലീഗിന് നല്‍കും. ആറ് സീറ്റുകളായിരുന്നു ലീഗ് ആവശ്യപ്പെട്ടിരുന്നത്.

ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് ലീഗിന് പുതുതായി നല്‍കുന്നത്. ബാലുശ്ശേരിയും കുന്ദമംഗലവും വച്ച് മാറാന്‍ നേരത്തെ ധാരണയായിരുന്നു. ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് സജീവമായി പരിഗണിച്ചത് ഇതിന് ശേഷമാണ്.

പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും തമ്മില്‍ വച്ച് മാറും.പട്ടാമ്പി സീറ്റിന്റെ കാര്യത്തിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പ്രശ്‌നമില്ലാതെ പരിഹരിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. മാര്‍ച്ച് രണ്ടിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഒരു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കും. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയായിരിക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in