കേരളത്തില്‍ ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കേരളത്തില്‍  ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും.

കേരളം,തമിഴ്‌നാട്,പശ്ചിമബംഗാള്‍,പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. തീയതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്തെന്ന് കമ്മീഷന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കേരളത്തില്‍ ആകെ 40,771 ബൂത്തുകളാണ് ഉണ്ടാവുക.പോളിംഗ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ ഉണ്ടാകാവൂ. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. വീട് കയറി പ്രചരണത്തിന് അഞ്ച് പേര്‍ മാത്രമേ പറ്റുകയുള്ളു. ദീപക് മിശ്ര ഐ.പി.എസ് ആണ് കേരളത്തിലെ പൊലീസ് നിരീക്ഷകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in