യോഗിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനേ പിണറായിക്ക് യോഗ്യതയുള്ളു; രാഹുലിനെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും കെ.സുരേന്ദ്രന്‍

യോഗിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനേ പിണറായിക്ക് യോഗ്യതയുള്ളു; രാഹുലിനെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും കെ.സുരേന്ദ്രന്‍

വികസനത്തിന്റെ കാര്യത്തിലും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായി വിജയനുള്ളുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭരണ പരാജയം മറച്ചു വയ്ക്കാന്‍ യോഗി ആദിത്യനാഥിനെ അനാവശ്യമായി വിമര്‍ശിക്കുകയാണ്. പിണറായി വിജയനെ പോലെ ഇത്രയും ഇരട്ടത്താപ്പും കാപട്യവുമുള്ള മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. യോഗിയുടെ ഓഫീസില്‍ കള്ളക്കടത്തുകാരുണ്ടായിരുന്നില്ല.സ്വര്‍ണക്കടത്തോ ഡോളര്‍ കടത്തോ ഓഫീസ് കേന്ദ്രകരിച്ച് നടന്നിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നിട്ടില്ല. സെക്രട്ടറിയേറ്റില്‍ ജോലിയില്‍ തുടരുകയാണ്.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള അര്‍ഹതയും പിണറായി വിജയനില്ല. മറ്റ് സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പ് കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in