ബി.ജെ.പിയില്‍ ചേരാന്‍ കെ.സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു; യോജിക്കാനാവില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍

ബി.ജെ.പിയില്‍ ചേരാന്‍ കെ.സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു; യോജിക്കാനാവില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍

ബി.ജെ.പിയില്‍ ചേരണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നതായി സി.പി.എം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. ഇക്കാര്യം പറയുന്നതിനായി കെ.സുരേന്ദ്രന്‍ വീട്ടില്‍ വന്നിരുന്നു. ബി.ജെ.പിയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയതായും തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു തോട്ടത്തില്‍ രവീന്ദ്രനുമായി കെ.സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. ഈശ്വര വിശ്വാസിയും കമ്യൂണിസ്റ്റുമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഈശ്വര വിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ പ്രതിസന്ധിയില്ല.

തോട്ടത്തില്‍ രവീന്ദ്രനെ കണ്ടിരുന്നതായി കെ.സുരേന്ദ്രന്‍ സമ്മതിച്ചു. സുഹൃത്തെന്ന നിലയിലായിരുന്നു സന്ദര്‍ശനം. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ് തോട്ടത്തില്‍ രവീന്ദ്രന്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.

AD
No stories found.
The Cue
www.thecue.in