സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ച് വേണം; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ച് വേണം; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ

ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് കോണ്‍ഗ്രസിനോട് കത്തോലിക്കാ സഭ. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ച് വേണം. ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് ജോസഫ് മാര്‍ പെരുന്തോട്ടം ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സമുദായ വിരുദ്ധരെ സ്ഥാനാര്‍ത്ഥികളാക്കരുത്.അത്തരക്കാര്‍ സമുദായ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു. സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരും സമുദായത്തിന്റെയും സഭയുടെയും പേരില്‍ നിയമസഭയില്‍ എത്തുന്നത്. അത് സമുദായത്തിന് നന്‍മ ചെയ്യില്ല. മാത്രമല്ല അപകടവുമായിരിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂനപക്ഷ പ്രാതിനിധ്യം സംബന്ധിച്ച് നെഹ്‌റുവിന്റെ കാഴ്ചപ്പാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാകേണ്ടതെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

AD
No stories found.
The Cue
www.thecue.in