രാമക്ഷേത്രത്തിനായി പണം പിരിച്ച് നടക്കാതെ ഇന്ധന വില കുറയ്ക്കൂ; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

രാമക്ഷേത്രത്തിനായി പണം പിരിച്ച് നടക്കാതെ ഇന്ധന വില കുറയ്ക്കൂ; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

രാമക്ഷേത്ര നിര്‍മാണത്തിന് പണംപിരിച്ച് നടക്കാതെ ഇന്ധനവില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന.അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കേന്ദ്രസര്‍ക്കാര്‍ മറന്നാലും ജനങ്ങള്‍ ഓര്‍മ്മപ്പെടുത്തും. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലാണ് കേന്ദ്രസരിനെ പരിഹസിച്ചിരിക്കുന്നത്.

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കാത്തതിലും സാംമ്‌ന വിമര്‍ശിക്കുന്നു. രാമക്ഷേത്രത്തിനായി പണം പിരിക്കുന്നതിന് പകരം ഇന്ധനവില കുറയ്ക്കൂ. രാമന്‍ പോലും സന്തുഷ്ടനാകുമെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഇതാണോ അഛേ ദിന്‍ എന്ന ചോദ്യവുമായി പോസ്റ്റര്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. യുവജന വിഭാഗമായ യുവസേനയാണ് പ്രതിഷേധം തുടങ്ങിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

No stories found.
The Cue
www.thecue.in