ചെത്തുകാരനായ പിതാവ് കള്ളുകുടിച്ച് നടക്കുകയായിരുന്നു; മുഖ്യമന്ത്രിയെ വീണ്ടും അധിക്ഷേപിച്ച് കെ.സുധാകരന്‍ എം.പി

ചെത്തുകാരനായ പിതാവ് കള്ളുകുടിച്ച് നടക്കുകയായിരുന്നു; മുഖ്യമന്ത്രിയെ വീണ്ടും അധിക്ഷേപിച്ച് കെ.സുധാകരന്‍ എം.പി

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കെ.സുധാകരന്‍ എം.പി. മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ചു നടക്കുകയായാരുന്നുവെന്ന് സുധാകരന്‍. അധിക്ഷേപിച്ചുകൊണ്ടുള്ള സുധാകരന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തിലെ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെക്കുറിച്ച് പിണറായി അട്ടംപരതിയെന്ന് പറഞ്ഞിരുന്നുവെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആ പോരാട്ടത്തില്‍ ഒരു പോരാളിയായി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായിയില്‍ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്ന് നേരത്തെ സുധാകരന്‍ പരിഹസിച്ചിരുന്നു. ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ? പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നു. ഇത് അഭിമാനമാണോ അപമാനമാണോ എന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

AD
No stories found.
The Cue
www.thecue.in