
മെട്രോമാന് ഇ.ശ്രീധരന് ബി.ജെ.പിയിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയ് യാത്രയില്‍ ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാവര്ക്കും അറിയാവുന്ന ഒരാള്‍ കൂടി പാര്‍ട്ടിയിലേക്ക് എത്തുന്നുവെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. അടുത്ത ദിവസം കൂടുതല്‍ പേര് എത്തും. മത്സരിക്കണമെന്ന ആവശ്യം ഇ.ശ്രീധരന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് ഇ.ശ്രീധരന് പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.കേരളത്തിലെ ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.