രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ രമേശ് പിഷാരടി പങ്കെടുക്കും.

ഹരിപ്പാട് നടക്കുന്ന സമാപന പരിപാടിയിലാണ് രമേശ് പിഷാരടി പങ്കെടുക്കുക. നടനും സംവിധായകനുമായ മേജര്‍ രവിയും ഐശ്യര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.

സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബാലുശ്ശേരി സീറ്റിലാണ് കോണ്‍ഗ്രസ് ധര്‍മ്മജനെ പരിഗണിക്കുന്നത്.

No stories found.
The Cue
www.thecue.in