'താനിവിടെ കാണുന്നത് മുമ്പ് കണ്ടവരെത്തന്നെയാണ്': ബി.ജെ.പിയിലേക്ക് പുതിയവര്‍ വരണമെന്ന് മോദി

'താനിവിടെ കാണുന്നത് മുമ്പ് കണ്ടവരെത്തന്നെയാണ്': ബി.ജെ.പിയിലേക്ക് പുതിയവര്‍ വരണമെന്ന് മോദി

ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുള്ളവരെ പാര്‍ട്ടിയിലെത്തിക്കണമെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. കേരള നേതൃത്വം ഇതിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.പ്രതീക്ഷയോടെയാണ് കേരളത്തിലെ നേതൃത്വത്തെ കാണുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം.

പ്രമുഖ വ്യക്തികളെ കണ്ടെത്തി അവരുമായി ചര്‍ച്ച നടത്തണം. പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ അത്തരം ആളുകളെ കൂടുതലായി പാര്‍ട്ടിയിലെത്തിച്ചാലേ കഴിയുകയുള്ളു. സംഘടനയുടെ അടിത്തറ വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ വിജയം നേടാന്‍ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

നിയമസഭയില്‍ ശക്തമായ സാന്നിധ്യം ഉണ്ടാവണം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇതിലൂടെ മാത്രമേ കഴിയുകയുള്ളു. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കണം. മികച്ച പ്രവര്‍ത്തകര്‍ ഇവിടെയുണ്ടെന്നും അവരെ ഉപയോഗിക്കണമെന്നും നരേന്ദ്രമോദി നിര്‍ദേശിച്ചു.

No stories found.
The Cue
www.thecue.in