എല്ലാ ജില്ലയിലും സീറ്റ് വേണം; 35 പേരുടെ പട്ടികയുമായി മഹിളാ കോണ്‍ഗ്രസ്

എല്ലാ ജില്ലയിലും സീറ്റ് വേണം; 35 പേരുടെ പട്ടികയുമായി മഹിളാ കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതൃത്വം. 35 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത് കെ.പി.സി.സിക്ക് കൈമാറും.

35 സീറ്റിലേക്കുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും 14 സീറ്റ് ലഭിക്കുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയെ അരൂരില്‍ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടും. ലതികാ സുഭാഷിന് ഏറ്റുമാനൂരും പത്മജ വേണുഗോപാലിന് തൃശൂരും ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തും സീറ്റ് നല്‍കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്.

മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിനും പട്ടികയിലുണ്ട്. പി.കെ ജയലക്ഷ്മിക്ക് മാനന്തവാടി തന്നെ നല്‍കണം. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി അധ്യക്ഷ ഡോക്ടര്‍ കെ.വി ഫിലോമിനിയെയാണ് ഇരിക്കൂറിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. എറണാകുളം സീറ്റിലാണ് ലാലി വിന്‍സെന്റിന്റെ പേരുള്ളത്. കോഴിക്കോട് നോര്‍ത്തില്‍ ഉഷാദേവി ടീച്ചറെ പരിഗണിക്കണമെന്നാണ് ആവശ്യം.

No stories found.
The Cue
www.thecue.in