കെ-ഫോണ്‍ ഇന്നെത്തും; അതിവേഗ ഇന്റര്‍നെറ്റ് ആദ്യം ഏഴ് ജില്ലകളില്‍

കെ-ഫോണ്‍ ഇന്നെത്തും; അതിവേഗ ഇന്റര്‍നെറ്റ് ആദ്യം ഏഴ് ജില്ലകളില്‍
കെ ഫോണ്‍  പിണറായി വിജയന്‍ 

സംസ്ഥാനത്ത് നടപ്പാക്കുന്ന അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയായ കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, എറണാകുളം. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കെ.ഫോണ്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുക. ഈ ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും. 1531 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യം. ഇതിന്റെ 70 ശതമാനം കിഫ്ബിയാണ് നല്‍കുന്നത്.

ജൂലൈ മാസത്തോടെ 5700 സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഒന്നാം ഘട്ടത്തില്‍ 30000നായിരം സര്‍ക്കാര്‍ ഓഫീസുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ സൗജന്യ കണക്ഷന്‍ നല്‍കും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. ഇത് അടുത്ത ഘട്ടത്തിലാണ് നടപ്പാക്കുക.

AD
No stories found.
The Cue
www.thecue.in