കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം; പൊലീസ് ലാത്തി വീശി

കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം; പൊലീസ് ലാത്തി വീശി

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ് ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രി സര്‍വകലാശാല കാമ്പസിനുള്ളില്‍ കടന്നതിന് പിന്നാലെയായിരുന്നു പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ എത്തിയത്. ഇവരെ പ്രവേശന കവാടത്തില്‍ പൊലീസ് തടഞ്ഞതോടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് ലാത്തി വീശി.

പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു. വാഹനങ്ങള്‍ കടത്തിവിടാനുള്ള പൊലീസിന്റെ ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞത് വീണ്ടും സംഘര്‍ഷത്തിന് വഴിവെച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശീയപാത 66-ല്‍ അരമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. അതിനിടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ പരിപാടി കൃത്യസമയത്ത് കാലിക്കറ്റ് സര്‍വ്വകലശാല സെമിനാര്‍ കോംപ്ലക്സില്‍ ആരംഭിച്ചു. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

No stories found.
The Cue
www.thecue.in