പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്

പ്രധാനമന്ത്രി പങ്കെടുത്ത ചെന്നൈയിലെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. നെഹ്രു സ്റ്റേഡിയത്തിലായിരുന്നു പരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.

നാല് പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടന്നത്. സ്റ്റേഡിയത്തിനകത്ത് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്രതിഷേധം നടത്താന്‍ നീക്കമെന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്.

Balack Mask Banned In PM Modi's Programme

No stories found.
The Cue
www.thecue.in