'എല്‍.ഡി.എഫ് ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയരാഘവന്‍'; ഷാഫി പറമ്പില്‍

'എല്‍.ഡി.എഫ് ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയരാഘവന്‍'; ഷാഫി പറമ്പില്‍

എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ ജാഥയുടെ പേര് വര്‍ഗീയ മുന്നേറ്റ ജാഥയെന്ന് മാറ്റണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് ഇപ്പോള്‍ അന്തര്‍ധാരയല്ല, പരസ്യമായ ബന്ധമാണെന്നും ഷാഫി പറമ്പില്‍. കണ്ണൂര്‍ മട്ടന്നൂരില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു ഷാഫിയുടെ പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.പി.എം വര്‍ഗീയത പറഞ്ഞുതുടങ്ങിയതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ശമ്പളം കേന്ദ്രനേതൃത്വം പകുതിയായി വെട്ടിക്കുറച്ചു. ഇപ്പോള്‍ നോക്കുകൂലി മാത്രമാണ് വാങ്ങുന്നതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

Shafi Parambil Against A VIjayaraghavan And LDF

No stories found.
The Cue
www.thecue.in