എല്‍.ഡി.എഫ് വിട്ടു, ഇനി യു.ഡി.എഫിനൊപ്പമെന്ന് മാണി സി കാപ്പന്‍; നേരത്തേയുള്ള കരാറെന്ന് എ.കെ.ശശീന്ദ്രന്‍

എല്‍.ഡി.എഫ് വിട്ടു, ഇനി യു.ഡി.എഫിനൊപ്പമെന്ന് മാണി സി കാപ്പന്‍; നേരത്തേയുള്ള കരാറെന്ന് എ.കെ.ശശീന്ദ്രന്‍

എല്‍.ഡി.എഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് മാണി സി.കാപ്പന്‍. താനും തന്നോടൊപ്പമുള്ളവരും ഇനി യു.ഡി.എഫിനൊപ്പമായിരിക്കും. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.ഡി.എഫിലേക്ക് പോവുകയാണെങ്കില്‍ ഏഴ് ജില്ലാ പ്രസിഡന്റുമാരും, 17 ഭാരവാഹികളില്‍ 9 പേരും കൂടെയുണ്ടാകും. എന്‍.സി.പി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. തീരുമാനം തനിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു.

അതേസമയും മാണി സി.കാപ്പന്റേത് അനുചിതമായ നടപടിയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. മാണി സി കാപ്പനെ എം.എല്‍.എയാക്കാന്‍ അഹോരാത്രം പാടുപെട്ട ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരോട് കാണിക്കുന്ന അനീതിയാണ് യു.ഡി.എഫില്‍ ചേരുന്നതായുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വം എന്തു തീരുമാനമെടുത്താലും താന്‍ യു.ഡി.എഫിലേക്ക് പോകുമെന്നുള്ള പ്രഖ്യാപനത്തില്‍ നിന്ന് യു.ഡി.എഫുമായി നേരത്തേ തന്നെ കരാറുണ്ടാക്കിയതായാണ് മനസിലാകുന്നത്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരു മുന്നണിയില്‍ നില്‍ക്കെ മറ്റൊരു മുന്നണിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നത് തികച്ചും അധാര്‍മ്മികമായ പ്രവര്‍ത്തിയാണ്. ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. മാണി സി.കാപ്പന്റെ നിലപാട് പാര്‍ട്ടിയിലുള്ളവരെ അത്ഭുതപ്പെടുത്തുന്നതാണെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Mani C Kappan To Join UDF

Related Stories

No stories found.
logo
The Cue
www.thecue.in