മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മുല്ലപ്പള്ളി

മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മുല്ലപ്പള്ളി

സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ മേജര്‍ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തൃപ്പൂണിത്തുറയില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ യോഗത്തിലാകും അദ്ദേഹം പങ്കെടുക്കുക. ഇക്കാര്യം രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജര്‍ രവി സംസാരിച്ചുവെന്നും, ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തുമ്പോള്‍ യാത്രയുടെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മേജര്‍ രവിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുല്ലപ്പള്ളിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Today with Major Ravi at Aluva

Posted by Mullappally Ramachandran on Thursday, February 11, 2021

ബി.ജെ.പിയുമായി അനുഭാവം പുലര്‍ത്തിയിരുന്ന മേജര്‍ രവി നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബി.ജെ.പി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബി.ജെ.പി നേതാക്കള്‍, തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കുള്ളത്. മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂ. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി ആരേപിച്ചിരുന്നു. ഇത്തവണ ഒരിടത്തുപോലും ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

AD
No stories found.
The Cue
www.thecue.in