'കമ്മ്യൂണിസ്റ്റുകാരനായിട്ടല്ലാതെ ജീവിക്കാനാകില്ല', വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്

'കമ്മ്യൂണിസ്റ്റുകാരനായിട്ടല്ലാതെ ജീവിക്കാനാകില്ല', വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്. കമ്മ്യൂണിസ്റ്റുകാരനായിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു.

നിരന്തരമായി അപവാദപ്രചരണങ്ങള്‍ നടത്തുന്നവരോട് തന്റ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെന്നും, തന്റെ പാത ഇടതുപക്ഷത്തിന്റെ പാതയാണെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സി.പി.എമ്മിനെ എതിര്‍ക്കുന്നവരെയൊക്കെ ബി.ജെ.പി, കോണ്‍ഗ്രസ് എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നതിന് കൃത്യമായ മറുപടിയാണ് താന്‍ സി.പി.ഐയില്‍ ചേരുന്നു എന്ന പ്രഖ്യാപനത്തോടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Suresh Keezhattoor To Join In CPI

AD
No stories found.
The Cue
www.thecue.in