ഇന്ധനവില വീണ്ടും കൂട്ടി; ഫെബ്രുവരിയില്‍ വില കൂടുന്നത് ഇത് ആറാം തവണ

ഇന്ധനവില വീണ്ടും കൂട്ടി; ഫെബ്രുവരിയില്‍ വില കൂടുന്നത് ഇത് ആറാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില.

എറണാകുളത്ത് പെട്രോളിന് 87.76 രൂപയും, ഡീലസിന് 81.98 രൂപയും നല്‍കണം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 88.04 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസങ്ങളിലും ഇന്ധനവില കൂട്ടിയിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഫെബ്രുവരിയില്‍ ഇന്ധനവില കൂട്ടുന്നത് ഇത് ആറാം തവണയാണ്.

Petrol Diesel Price Increased

AD
No stories found.
The Cue
www.thecue.in