'യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടും', പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്ന് മുല്ലപ്പള്ളി

'യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടും', പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്ന് മുല്ലപ്പള്ളി

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കും. പിണറായി വിജയന്‍ എ.കെ.ജി സെന്റര്‍ പി.എസ്.സി ആക്കാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സംഘടനയില്‍പെട്ട ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്‍ണ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

'അനധികൃത നിയമനത്തിന് വേണ്ടിയുള്ള കേരളബാങ്ക് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ പിരിച്ചുവിടും. പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കും. പിണറായി വിജയന്‍ എ.കെ. ജി സെന്റര്‍ പി.എസ്. സി ആക്കാന്‍ ശ്രമിക്കുകയാണ് ഉദ്യോഗാര്‍ഥികളുടെ സമരത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്', മുല്ലപ്പള്ളി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.പി.എമ്മിന്റേത് നട്ടെല്ലില്ലാത്ത നേതൃത്വമാണ്. പിണറായി സര്‍ക്കാര്‍ പി.എസ്.സിയെ അസ്ഥിരപ്പെടുത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Mullappally Ramachandran Against Pinarayi Govt And Kerala Bank

AD
No stories found.
The Cue
www.thecue.in