സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍; മുന്നണിമാറ്റത്തില്‍ തീരുമാനം വെള്ളിയാഴ്ച

സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍; മുന്നണിമാറ്റത്തില്‍ തീരുമാനം വെള്ളിയാഴ്ച

സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍. മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

ഇത് പാലായുടെ പ്രശ്‌നമല്ല, എന്‍.സി.പിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പ്രതികരിച്ചു. 'ഇടതുമുന്നണിക്ക് ഉണര്‍വ് കിട്ടിയത് പാലാ ജയത്തോടെയാണ്. പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞ ശേഷം എന്ത് ചര്‍ച്ച നടത്താനാണ്. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉറപ്പുണ്ട്', മാണി സി.കാപ്പന്‍ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലായില്‍ ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ മുന്നണിയും സഹായിച്ചിട്ടുണ്ട്. അത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഞങ്ങള്‍ മത്സരിച്ച സീറ്റും, മത്സരിച്ച് വിജയിച്ച സീറ്റും നല്‍കിയാല്‍ മാത്രമേ മുന്നണിയില്‍ തുടരൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Mani C Kappan Against CPM

Related Stories

No stories found.
logo
The Cue
www.thecue.in