നിനിതയുടെ നിയമനം:പരാതിയില്‍ നിന്നും പിന്‍മാറി വിഷയവിദഗ്ധന്‍

നിനിതയുടെ നിയമനം:പരാതിയില്‍ നിന്നും പിന്‍മാറി വിഷയവിദഗ്ധന്‍

കാലടി സര്‍വകലാശാലയില്‍ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചതില്‍ എതിര്‍പ്പറിയിച്ച വിഷയവിദഗ്ധന്‍ പിന്‍മാറി. ടി.പവിത്രനാണ് പരാതിയില്‍ നിന്നും പിന്‍മാറിയത്. ഇക്കാര്യം കാണിച്ച് ഡോക്ടര്‍.ടി പവിത്രന്‍ വൈസ്ചാന്‍സലര്‍ക്ക് കത്തയച്ചു.

നിനിത കണിച്ചേരിയെ നിയമിച്ചതില്‍ എതിര്‍പ്പറിയിച്ച് മൂന്ന് വിഷയവിദഗ്ധരും വിസിക്ക് കത്തയച്ചിരുന്നു. ഇത് വിവാദമായിരുന്നു. ഇടതുപക്ഷ സഹയാത്രികനാണ് ടി.പവിത്രന്‍. വിഷയ വിദഗ്ധര്‍ക്കാണ് നിയമനാധികാരം എന്ന് കരുതിയാണ് വിയോജിപ്പറിയിച്ചതെന്നാണ് ഡോക്ടര്‍ ടി.പവിത്രന്റെ വിശദീകരണം.

മലയാളം സര്‍വകലാശാലയിലാണ് ഇപ്പോല്‍ ടി.പവിത്രന്‍. വിഷയവിദഗ്ധരില്‍ ഒരാള്‍ പരാതിയില്‍ നിന്നും പിന്‍മാറുന്നത് നിനിത കണിച്ചേരിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

No stories found.
The Cue
www.thecue.in