ബി.ജെ.പിയെ നേരിടാന്‍ സൈബര്‍ പോരാളികളെ തേടി രാഹുല്‍; അഞ്ച് ലക്ഷം പേരെ നിയമിക്കും

ബി.ജെ.പിയെ നേരിടാന്‍ സൈബര്‍ പോരാളികളെ തേടി രാഹുല്‍; അഞ്ച് ലക്ഷം പേരെ നിയമിക്കും

സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിയെ നേരിടാന്‍ സൈബര്‍ പോരാളികളെ ക്ഷണിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് കീഴിലെ ആര്‍മി ഓഫ് ട്രൂത്തിലേക്കാണ് യുവാക്കളെ രാഹുല്‍ ഗാന്ധി ക്ഷണിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം പേരെയാണ് നിയമിക്കുക.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബി.ജെ.പിയുടെ പ്രചരണങ്ങളെ പ്രതിരോധിക്കുകയാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. ഇതിനായി ട്വിറ്ററിലൂടെയാണ് രാഹൂല്‍ പോരാളികളെ ക്ഷണിച്ചിരിക്കുന്നത്. വിദ്വേഷവും പകയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന സംഘത്തിന് പണം നല്‍കുന്നുണ്ടെന്ന ആരോപണവും രാഹുല്‍ഗാന്ധി ഉന്നയിച്ചിരുന്നു.

രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പോരാടാന്‍ അഹിംസ ആയുധമാക്കിയവര്‍ വേണമെന്ന് രാഹുല്‍ഗാന്ധി പറയുന്നു. സൈബര്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ പേജുകളുടെ വിവരങ്ങളും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

No stories found.
The Cue
www.thecue.in