'കാര്‍ഷിക പരിഷ്‌കരണം വേണം, നിയമത്തിലെ കുറവുകള്‍ പരിഹരിക്കാം'; കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറെന്ന് പ്രധാനമന്ത്രി

'കാര്‍ഷിക പരിഷ്‌കരണം വേണം, നിയമത്തിലെ കുറവുകള്‍ പരിഹരിക്കാം'; കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറെന്ന് പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങളിലെ കുറവുകള്‍ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടിപറയുകയായിരുന്നു പ്രധാമന്ത്രി.

കാര്‍ഷിക പരിഷ്‌കരണം വേണം, കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും നരേന്ദ്രമോദി. 'ഇന്ത്യയാകെ ഒറ്റ ചന്തയാക്കണം എന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍ദേശിച്ചതാണ്. മന്‍മോഹന്‍ സിങ് പറഞ്ഞത് മോദി നടപ്പിലാക്കിയെന്ന് കോണ്‍ഗ്രസിന് അഭിമാനിക്കാം. മാറ്റം അനിവാര്യമാണെന്ന് കര്‍ഷകരെ പ്രതിപക്ഷം ബോധ്യപ്പെടുത്തണം. കൃഷി നിയമങ്ങളെ ശരദ് പവാറും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. പ്രതിപക്ഷം യു ടേണ്‍ എടുത്തു. പോരായ്മകള്‍ ഉണ്ടെങ്കില്‍ മെച്ചപ്പെടുത്താം. നടപ്പാക്കില്ലെന്ന് വാശി പിടിക്കുന്നത് ശരിയല്ല.'

കൃഷി മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി നല്‍കുന്നില്ലെന്നും മോദി ആരോപിച്ചു. സമരം എന്തിനാണെന്നും ആരും കൃത്യമായി പറയുന്നില്ല. വെല്ലുവിളികളുണ്ട്. എന്നാല്‍ പ്രശ്‌നത്തിന്റെ ഭാഗമാകുകയാണോ അതോ പരിഹാരത്തിനുള്ള മാധ്യമമാവുകയാണോ വേണ്ടതെന്ന് തീരുമാനിക്കണമെന്നും മോദി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്ത് താങ്ങുവില ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്, അത് തുടരുകയും ചെയ്യും. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പ്രായമായ പ്രതിഷേധക്കാര്‍ വീടുകളിലേക്ക് മടങ്ങണം. നിയമം നടപ്പാക്കാന്‍ അവസരം നല്‍കണം. ഒരുമിച്ച് മുന്നോട്ട് പോകാം, നല്ല നിര്‍ദേശങ്ങള്‍ സ്വീകരിക്കാം. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും മോദി ആവശ്യപ്പെട്ടു.

Narendra Modi About Farmers Protest

Related Stories

No stories found.
logo
The Cue
www.thecue.in