'മുസ്ലീം ജനവിഭാഗത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ സി.പി.എം'; ലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് എം.എം.മണി

'മുസ്ലീം ജനവിഭാഗത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ സി.പി.എം'; ലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് എം.എം.മണി

മുസ്ലീംലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് മന്ത്രി എം.എം.മണി. മുസ്ലീങ്ങളുടെ മുഴുവന്‍ അവകാശവും ലീഗിനല്ല. തലശേരി, മാറാട് കലാപകാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലീങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സി.പി.എമ്മുകാരാണെന്നും എം.എം.മണി പറഞ്ഞു.

കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ സി.പി.എമ്മാണ്. മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇ.എം.എസ് മറ്റൊരു പാകിസ്താന്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. മുസ്ലിങ്ങളുടെ സംരക്ഷണത്തിനായി ഡല്‍ഹിയില്‍ പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയ്തുവെന്നെന്നും മണി ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറു ബഡായിയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇപ്പോള്‍ ആര്‍ക്കും നിലപാട് പറയാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

MM Mani Against Muslim League

Related Stories

No stories found.
logo
The Cue
www.thecue.in