'വിമര്‍ശനങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ, പിന്നില്‍ പല ഉദ്ദേശങ്ങള്‍', പുരസ്‌കാര ജേതാക്കള്‍ക്ക് പരാതിയില്ലെന്ന് കമല്‍

'വിമര്‍ശനങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ, പിന്നില്‍ പല ഉദ്ദേശങ്ങള്‍', പുരസ്‌കാര ജേതാക്കള്‍ക്ക് പരാതിയില്ലെന്ന് കമല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം സംബന്ധിച്ച വിമര്‍ശനങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. അവാര്‍ഡ് വിതരണം ചെയ്ത രീതിയെ കുറിച്ച് പുരസ്‌കാര ജേതാക്കള്‍ക്ക് പരാതിയില്ല. വിമര്‍ശിക്കുന്നവര്‍ക്ക് പല ഉദ്ദേശങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വേദിയില്‍ ക്രമീകരിച്ചിരുന്ന മേശയില്‍ നിന്ന് അവാര്‍ഡ് ജേതാക്കള്‍ സ്വയം പുരസ്‌കാര ശില്‍പം എടുക്കുന്ന രീതിയിലായിരുന്നു ഇത്തവണത്തെ അവാര്‍ഡ് വിതരണം. ഇതിനെതിരെ വിമര്‍ശനവുമായി നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍ അടക്കം രംഗത്തെത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് അവാര്‍ഡ് ജേതാക്കള്‍ ഇത്തരത്തില്‍ പുരസ്‌കാരം സ്വീകരിച്ചത്. ഇതില്‍ ആര്‍ക്കും ഔചിത്യക്കുറവ് തോന്നിയിട്ടില്ല. പൂര്‍ണമായും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ ചലച്ചിത്രപുരസ്‌കാര വിതരണമെന്നും കമല്‍ പറഞ്ഞു.

'വിമര്‍ശനങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ, പിന്നില്‍ പല ഉദ്ദേശങ്ങള്‍', പുരസ്‌കാര ജേതാക്കള്‍ക്ക് പരാതിയില്ലെന്ന് കമല്‍
'നഷ്ടത്തിലുള്ളപ്പോഴല്ല, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കേണ്ടത് ലാഭത്തിലുള്ളപ്പോള്‍', അപ്പോഴാണ് നല്ല വില കിട്ടുകയെന്ന് സന്ദീപ് വാര്യര്‍

Related Stories

No stories found.
logo
The Cue
www.thecue.in