ആരാധനാലയം തകര്‍ത്ത് ഹീനമായ അക്രമം നടത്തിയവരാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നതെന്ന് സിദ്ദാര്‍ത്ഥ്

ആരാധനാലയം തകര്‍ത്ത് ഹീനമായ അക്രമം നടത്തിയവരാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നതെന്ന് സിദ്ദാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും നടന്‍ സിദ്ദാര്‍ത്ഥ്. ആരാധനാലയം തകര്‍ത്തവരാണ് ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുന്നത്. അവരെ സ്‌നേഹിക്കുകയും ആഘോഷിക്കുകയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

ഹീനമായ കുറ്റകൃത്യം ചെയ്തവാണ് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് പറയുന്നത്. അഭിപ്രായ വ്യത്യാസം തന്നെയല്ലേ ദേശസ്‌നേഹം. ജയ് ശ്രീറാം എന്നും സിദ്ദാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ദിനത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. ട്രാക്ടറിലെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ തടയാന്‍ ജലപീരങ്കിയും ലാത്തി ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗങ്ങളുമായി പൊലീസ് ശ്രമിച്ചു. ചെങ്കോട്ടയുള്‍പ്പെടെ പ്രതിഷേധത്തിന് വേദിയായി. ചെങ്കോട്ടയില്‍ കൊടി കെട്ടിയത് കര്‍ഷക സമരത്തില്‍ നുഴഞ്ഞുകയറിയവരാണെന്ന് സംഘടനകള്‍ പറയുന്നു. ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in