ഉടുമ്പന്‍ചോലയില്‍ എം.എം മണിയെ വീണ്ടും പരിഗണിക്കാന്‍ സി.പി.എം

എം എം മണി
എം എം മണി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും മന്ത്രി എം.എം മണിയെ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം ആലോചിക്കുന്നു. മത്സരിക്കാന്‍ തയ്യാറാണെന്ന് എം.എം മണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ മത്സരത്തില്‍ നിന്നും എം.എം മണി വിട്ടുനില്‍ക്കുമെന്നും മറ്റ് പേരുകള്‍ സി.പി.എം പരിഗണിക്കുന്നുവെന്നും പ്രചരിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് എം.എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 100 സീറ്റുകള്‍ കിട്ടി ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്നും എം.എം മണി പറഞ്ഞിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് എം.എം മണിയുടെ നിലപാട്. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളില്‍ എത്രപേര്‍ മത്സരിക്കുമെന്നതിനെ ആശ്രയിച്ചാകും അന്തിമ തീരുമാനം ഉണ്ടാകുക.

രണ്ട് തവണയാണ് എം.എം മണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.1996ല്‍ ഉടുമ്പന്‍ചോലയില്‍ നിന്നും കോണ്‍ഗ്രസിലെ ഇ എം അഗസ്തിയോട് പരാജയപ്പെട്ടു. 2016ല്‍ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി വൈദ്യുതി മന്ത്രിയായി. മന്ത്രിയെന്ന നിലയില്‍ മികച്ച അഭിപ്രായം നേടിയ എം.എം മണിക്ക് വീണ്ടും സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in