കൊടുവള്ളിയില്‍ വീണ്ടും മത്സരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു; പ്രചരണം ഉടന്‍ ആരംഭിക്കുമെന്ന് കാരാട്ട് റസാഖ്

കൊടുവള്ളിയില്‍ വീണ്ടും മത്സരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു; പ്രചരണം ഉടന്‍ ആരംഭിക്കുമെന്ന് കാരാട്ട് റസാഖ്

കൊടുവള്ളിയില്‍ വീണ്ടും മത്സരിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടെന്ന് കാരാട്ട് റസാഖ് എം.എല്‍.എ. ഉടന്‍ പ്രചരണം ആരംഭിക്കും. കൊടുവള്ളിയില്‍ കാരാട്ട് റസാഖ് വീണ്ടും മത്സരിക്കില്ലെന്ന പ്രചരണത്തിനിടെയാണ് മീഡിയ വണ്ണിനോട് പ്രതികരിച്ചത്.

കാരാട്ട് സാഖിനെതിരെ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖ് തെരഞ്ഞെടുപ്പ് കേസ് നല്‍കിയിരുന്നു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ചായിരുന്നു പരാതി. ഈ കേസില്‍ ഹൈക്കോടതി കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇപ്പോള്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പി.ടി.എ റഹീം കൊടുവള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണമുണ്ടായിരുന്നു. എം.കെ മുനീറിനെയാണ് മുസ്ലിം ലീഗ് കൊടുവള്ളിയില്‍ മത്സരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

No stories found.
The Cue
www.thecue.in