'മുസ്ലീം വിരോധിയായി ബ്രാന്‍ഡ് ചെയ്യണ്ട, എനിക്കുള്ളത് സി.പി.എമ്മിന്റെ ബ്രാന്‍ഡ്'; എ വിജയരാഘവന്‍

'മുസ്ലീം വിരോധിയായി ബ്രാന്‍ഡ് ചെയ്യണ്ട, എനിക്കുള്ളത് സി.പി.എമ്മിന്റെ ബ്രാന്‍ഡ്'; എ വിജയരാഘവന്‍

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ തന്നെ മുസ്ലീം വിരോധിയായി ബ്രാന്‍ഡ് ചെയ്യേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാഷ്ട്രീയനിലപാട് പറഞ്ഞതിന്റെ പേരില്‍ എന്നെ മറ്റൊരാള്‍ മോശമായി ബ്രാന്‍ഡ് ചെയ്തു എന്ന് കരുതി ഞാന്‍ അങ്ങനെയാകുന്നില്ല. താന്‍ സി.പി.എം പ്രവര്‍ത്തകനാണ്, തനിക്കുള്ളത് സി.പി.എമ്മിന്റെ നിലപാടുകളാണെന്നും, വ്യക്തിപരമായ മറ്റ് നിലപാടുകളില്ലെന്നും എ.വിജയരാഘവന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

'ഇതൊരു ആശയ സമരമാണ്, ഇന്നത്ത കേരളത്തിന്റെ പൊതുസ്ഥിതിയില്‍ നമ്മള്‍ സ്വീകരിക്കേണ്ട ഒരു രാഷ്ട്രീയ നിലപാടുണ്ട്. ആ നിലപാടിനൊപ്പമാണ് നമ്മള്‍ നില്‍ക്കുക. അതിനര്‍ത്ഥം നമ്മളൊക്കെ മൗലികവാദികളാണെന്നല്ല. ഒരു പ്രത്യേക വിഷയത്തില്‍ മുസ്ലീം ലീഗിനെ വിമര്‍ശിച്ചു എന്ന്‌കൊണ്ട് മുസ്ലീം വിരുദ്ധ മൗലികവാദി ആകില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലപ്പുറത്ത് നിന്ന് വരുന്ന ഒരാളെന്ന നിലയില്‍ എന്റെ സുഹൃത്തുക്കളില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്. രാഷ്ട്രീയം വേറെയാണ്. സ്വന്തം രാഷ്ട്രീയനിലപാടുകള്‍ തീവ്രമായി പറയുക എന്നത് സ്വാഭാവികമാണ്. ചില സന്ദര്‍ഭങ്ങളിലാണ് ചില നിലപാടുകള്‍ തീവ്രവായി പറയേണ്ടി വരുന്നത്', എ.വിജയരാഘവന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in