സ്വരാജിന്റേത് വെറും മൈതാന പ്രസംഗമെന്ന് വി.ടി ബല്‍റാം; മഹത്തായ പല പ്രസംഗങ്ങളും നടന്നത് മൈതാനത്താണെന്ന് എം.സ്വരാജ്

സ്വരാജിന്റേത് വെറും മൈതാന പ്രസംഗമെന്ന് വി.ടി ബല്‍റാം; മഹത്തായ പല പ്രസംഗങ്ങളും നടന്നത് മൈതാനത്താണെന്ന് എം.സ്വരാജ്

കിഫ്ബി ചര്‍ച്ചയില്‍ ഭരണപക്ഷത്ത് നിന്ന് ചില മൈതാന പ്രസംഗങ്ങളാണ് കേള്‍ക്കാന്‍ കഴിയുന്നതെന്ന് എം.സ്വരാജിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം. ഇത് സഭയില്‍ ബഹളത്തിനിടയാക്കി. മൈതാനത്ത് നടത്തിയ പ്രസംഗങ്ങള്‍ മോശമല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരാമര്‍ശം സഭാരേഖകളില്‍ നിന്നും മാറ്റണമെന്ന് എം.സ്വരാജ് ആവശ്യപ്പെട്ടു.

ലോകത്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും മഹത്തായ പല പ്രസംഗങ്ങളും നടന്നിട്ടുള്ളത് മൈതാനത്താണെന്ന് എം.സ്വരാജ് പറഞ്ഞു. മഹാത്മാഗാന്ധിയും എബ്രഹാംലിങ്കണും സി.കേശവനും മഹത്തായ പ്രസംഗങ്ങള്‍ നടത്തിയത് മൈതാനത്താണ്.ദുസൂചനയുള്ള ആ വാക്ക് മലയാള ഭാഷയ്ക്കും കേരള ചരിത്രത്തിനും എതിരായിട്ടുള്ളതാണെന്നും നീക്കണമെന്നും എം.സ്വരാജ് ആവശ്യപ്പെട്ടു. മൈതാനപ്രസംഗം ചീത്ത കാര്യമല്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു.

മൈതാനപ്രസംഗത്തെ മോശമാക്കിയിട്ടല്ല സംസാരിച്ചതെന്ന് വി.ടി ബല്‍റാം മറുപടി നല്‍കി. ഇതേ പദപ്രയോഗം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി. കൃത്യമായ വിമര്‍ശനങ്ങളും വാദങ്ങളും പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ സഭയിലില്ലാത്ത ഓഡിയന്‍സിന് വേണ്ടിയാണ് എം.സ്വരാജ് സംസാരിക്കുന്നതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് വി.ടി ബല്‍റാം വിശദീകരിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in