'കോണ്‍ഗ്രസ് ഒറ്റക്കെട്ട്', മാറ്റി നിര്‍ത്തിയതായി തോന്നുന്നില്ലെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് ഒറ്റക്കെട്ട്', മാറ്റി നിര്‍ത്തിയതായി തോന്നുന്നില്ലെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്, മാറ്റി നിര്‍ത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടി പെട്ടെന്ന് ഒരു ദിവസം നേതാവായി വന്നതല്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ല. സംശയമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കുന്നു. ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. കെ.വി.തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമസഭയ്ക്ക് അകത്തും പുറത്തും ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചുവരുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala On High Command Decision

Related Stories

No stories found.
logo
The Cue
www.thecue.in