സംഘപരിവാറിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നു; കേരളം വികസിക്കരുതെന്നാണ് നിലപാടെന്നും എം.സ്വരാജ്

സംഘപരിവാറിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നു; കേരളം വികസിക്കരുതെന്നാണ് നിലപാടെന്നും എം.സ്വരാജ്

സംഘപരിവാറിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുകയാണെന്ന് എം.സ്വരാജ് എം.എല്‍.എ. കേരളം വികസിക്കാന്‍ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്ന് എം.സ്വരാജ് വിമര്‍ശിച്ചു. രാഷ്ട്രീയ തിമിരത്തിന്റെ കണ്ണട പ്രതിപക്ഷം മാറ്റണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ്. കോണ്‍ഗ്രസുകാരെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടിയിട്ടില്ലേ. കേരളത്തെ ആധുനിക യുഗത്തിലേക്ക് കൈ പിടിച്ചുകൊണ്ടുവന്ന സര്‍ക്കാരിനെ താഴെയിറക്കാന്‍ സംഘപരിവാറിനൊപ്പം നിന്നവരാണ് പ്രതിപക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും എം.സ്വരാജ് പറഞ്ഞു.

നിയമാനുസൃതമായി മസാല ബോണ്ട് പുറപ്പെടുവിക്കാനുള്ള അധികാരം കിഫ്ബിക്കുണ്ടെന്ന് സി.എ.ജിക്ക് മനസിലായിട്ടില്ലെങ്കില്‍ നാട് അത് പഠിപ്പിക്കും. സി.എ.ജി റിപ്പോര്‍ട്ട് വെള്ളം ചേര്‍ക്കാതെ വിഴുങ്ങാനാകില്ല. സി.എ.ജി റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. കിഫ്ബിയെ വിമര്‍ശിച്ച യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലത്തിലും പദ്ധതികള്‍ തല ഉയര്‍ത്തി നില്‍ക്കുന്നുവെന്നും എം.സ്വരാജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in