'കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വീകരിക്കും', കെ.വി.തോമസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.ഐ.എം

'കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വീകരിക്കും', കെ.വി.തോമസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.ഐ.എം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ.വി.തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.ഐ.എം. കെ.വി.തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനന്‍ പറഞ്ഞു. ഇതുവരെ കെ.വി.തോമസുമായി ചര്‍ച്ച നടത്തിയിട്ടില്ല, കോണ്‍ഗ്രസ് വിട്ട് വന്നാല്‍ നേതൃത്വം അക്കാര്യം ആലോചിക്കുമെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു. കെ.വി.തോമസിനെ പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്നും സി.എന്‍.മോഹനന്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതു മുതല്‍ അതൃപ്തിയിലായിരുന്ന കെ.വി.തോസ് യു.ഡി.എഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. തന്റെ നിലപാട് ശനിയാഴ്ച നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചിട്ടുണ്ട്.

ചിലര്‍ തന്നെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്നും കെ.വി.തോമസ് പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാല്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

CPIM Welcomes KV Thomas To LDF

Related Stories

No stories found.
logo
The Cue
www.thecue.in