'രാജ്യസ്‌നേഹിയെന്ന് സ്വയം പ്രഖ്യാപിച്ചയാള്‍ക്ക് 40 പട്ടാളക്കാരുടെ മരണം ആഘോഷം'; അര്‍ണബിനെതിരെ ശശി തരൂര്‍

'രാജ്യസ്‌നേഹിയെന്ന് സ്വയം പ്രഖ്യാപിച്ചയാള്‍ക്ക് 40 പട്ടാളക്കാരുടെ മരണം ആഘോഷം'; അര്‍ണബിനെതിരെ ശശി തരൂര്‍

റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പുറത്തുവന്ന സംഭാഷണങ്ങളില്‍ മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന തരൂര്‍, ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്‌സപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) 'രാജ്യസ്‌നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'രാജ്യസ്‌നേഹിയെന്ന് സ്വയം പ്രഖ്യാപിച്ചയാള്‍ക്ക് 40 പട്ടാളക്കാരുടെ മരണം ആഘോഷം'; അര്‍ണബിനെതിരെ ശശി തരൂര്‍
'പുല്‍വാമ ഭീകരാക്രമണം റിപ്പബ്ലിക് ടിവിക്കും മോദി സര്‍ക്കാരിനും ഗുണം ചെയ്തു'; പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റില്‍ അര്‍ണബ്

Shashi Tharoor Against Arnab Goswami

Related Stories

No stories found.
logo
The Cue
www.thecue.in