തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി; ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്ത് അംഗങ്ങള്‍

തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി; ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്ത് അംഗങ്ങള്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം.സുധീരന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ.കെ.ആന്റണിക്കാണ് കേരളത്തിന്റെ ചുമതല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെരഞ്ഞെടുപ്പില്‍ നിലവലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും മത്സരിക്കാമെന്നുമാണ് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാകും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് റിപ്പോര്‍ട്ട്.

Oommen Chandy Will Lead UDF In Election

Related Stories

No stories found.
logo
The Cue
www.thecue.in